സംരംഭകൻ ശത്രുവാണോ?






















Part 1 - Tax എന്ന Terrorist

അതെ, തിരക്ക് പിടിച്ച ഒരു പട്ടണത്തിന്റെ നടുവിൽ നിരപരാധികളായ ഒരുപാട് പേരുടെ സ്വപ്നങ്ങൾക്കുമേൽ നിറയൊഴിക്കുന്ന തീവ്രവാദികളെപ്പോലെയാണ് നമ്മുടെ ചില നികുതി വ്യവസ്ഥകൾ എന്നു തോന്നിപ്പോകുന്നു. 

അത് പക്ഷെ നിറയൊഴിക്കുന്നത് രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്കുമേൽ പുതിയ ആശയങ്ങൾ കൊണ്ട് ലോകത്തിനു തന്നെ മാതൃകയാകുമായിരുന്ന ഒരുപാട് സംരംഭകർക്ക്‌ നേരെയാണ് എന്ന വേദന മാത്രം. 

കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന 130 വർഷം നീണ്ട ബിസിനസ്‌ പാരമ്പര്യമുള്ള സിസിഡി യുടെ ഉടമ സിദ്ധാർത്ഥ, ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായിരുന്നു ജെറ്റ് എയർവെയ്‌സ്, DHFL, വീഡിയോകോൺ, സീ എന്റർടൈൻമെന്റ്, അനിൽ അംബാനി ഗ്രൂപ്പ്‌ തുടങ്ങി രാജ്യത്തെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പ്‌കൾക്കെല്ലാം എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

രാജ്യത്തു ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 18.94 ലക്ഷം കമ്പനികൾ, 2018-19 സാമ്പത്തിക വർഷം പൂട്ടിയത് 6.8 ലക്ഷം എണ്ണം !!! പേടിപ്പെടുത്തുന്ന കണക്കുകൾ.

പുതുതായി സംരംഭം തുടങ്ങുന്നവർ സഞ്ചരിക്കേണ്ട നൂൽപ്പാലവും, തീക്കനലും കൂടുതൽ തീവ്രമാവുകയാണ്.

എന്തിനാണ്, ആർക്കാണ് സംരംഭകരോട് ഇത്ര മാത്രം ശത്രുത? 

അവർ ഒരുപാടുപേരുണ്ട്, 

#1 നികുതി ഉപദേശകർ 

 GST യു മായി ബന്ധപ്പെട്ട ചില സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനായി സർക്കാർ ഓഫീസിൽ എത്തിയ തന്റെ സുഹൃത്തിനോട് സംശയങ്ങൾ വ്യക്തമായി തീർത്തു കൊടുക്കുന്നതിനു പകരം "നിങ്ങൾ അറിയുന്നത് പോലെ ചെയ്തോളു, തെറ്റുണ്ടെങ്കിൽ ഞങ്ങൾ വന്നു ഫൈൻ അടിച്ചോളാം" എന്നു പറഞ്ഞ ഉദ്യോഗസ്ഥൻ.

GST യെ കുറിച്ചുള്ള വ്യക്തമായ അറിവ് ഓരോ സംരംഭങ്ങൾക്കും സുതാര്യമായി പകർന്നു കൊടുക്കേണ്ടത് സർക്കാരുടെ ഉത്തരവാദിത്വമാണ്. അവിടെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിക്കുന്നുണ്ടോ എന്നു കൃത്യമായി ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ഉത്തരവാദിത്വം തന്നെയാണ്.

മാത്രവുമല്ല പല വ്യവസായങ്ങൾക്കും യോജിക്കാത്ത രീതിയിലുള്ള ഫയലിംഗ് വ്യക്തമായ കാഴ്ചപ്പാടോടെ വിലയിരുത്തി മാറ്റങ്ങൾ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തിക്കൂടാ. 

ലിമിറ്റഡ് വിഭാഗത്തിൽ പെട്ട കമ്പനികൾക്ക് ഇതിന്റെ പേരിൽ നൽകേണ്ടി വരുന്ന ഭീമമായ ഫൈൻ പലപ്പോളും ഒരു വ്യക്തത കുറവിന്റെ അടിസ്ഥാനത്തിൽ ആണെന്നതിൽ ഒരു തർക്കവുമില്ല. 

കള്ളപ്പണത്തിന്റെ പേരിൽ കമ്പനികളിൽ ഐ ടി വകുപ്പിന്റെയും, എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെയും മറ്റും വ്യാപക പരിശോധനകൾ, സർക്കാർ വകുപ്പുകളുടെ നടപടി കർശനമാക്കൽ ഇവയെല്ലാം സംരംഭങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാഴ്ത്തുന്നു. 

രാജ്യത്തിന്റെ വികസനത്തിനും, വളർച്ചയ്ക്കും ഇവയെല്ലാം ആവശ്യമാണ് അതിനെ ആർക്കും എതിർക്കാനുള്ള അവകാശവുമില്ല പക്ഷെ അതിനെ ആഗോള ചിന്താഗതിയിൽ മറ്റു രാജ്യങ്ങളെ മാതൃകയാക്കി ഒരു സംരംഭക സൗഹൃദ രീതിയിൽ മാറ്റിയാൽ നന്നായി എന്നു മാത്രം 

കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളിൽ പറഞ്ഞാൽ  "നന്നായാൽ നന്നായി"

Comments