2006 ജൂണിൽ ഞാനെന്റെ ആദ്യ സേവിങ്സ് അക്കൗണ്ട് ഫെഡറൽ ബാങ്കിൽ തുടങ്ങേണ്ടി വന്നപ്പോൾ പൂർത്തിയാക്കേണ്ടിവന്ന കടമ്പകൾ :-
- ബാങ്കിലെത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥനോട് മറുപടി നൽകേണ്ടി വന്ന നിരവധി അനാവശ്യ ചോദ്യങ്ങൾ
- പരിചയപ്പെടുത്താൻ കൂടെ കൊണ്ടു പോകേണ്ടി വന്ന വ്യക്തി
- സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു തിരിച്ചറിയൽ രേഖകൾ
- രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ
- അക്കൗണ്ട് നമ്പർ ലഭിക്കുന്നതിനായി എടുത്ത ദിവസങ്ങൾ
- CHEQUE BOOK, ATM CARD, INTERNET BANKING രേഖകൾ ലഭിക്കുന്നതിനായി ആഴ്ചകളിലായി ബാങ്കിലേക്കുള്ള യാത്രകൾ
- MINIMUM BALANCE ആയി സൂക്ഷിക്കേണ്ടിവന്ന പണം
2019 ജൂൺ മാസത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിൽ 811 ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് തുടങ്ങുമ്പോൾ പൂർത്തിയാക്കിയ കടമ്പകൾ :-
- എറണാംകുളത്തെ ഒരു ഹോട്ടലിൽ ഇരുന്നുകൊണ്ട് തൃശ്ശൂരിലെ ബ്രാഞ്ചിൽ ഏകദേശം 8 മിനിറ്റ് സമയം കൊണ്ട് ഞാനെന്റെ സ്മാർട്ട് ഫോണിലൂടെ അക്കൗണ്ട് തുറന്നു.
- ഈ 8 മിനിറ്റ് സമയത്തിനുള്ളിൽ തന്നെ ഓൺലൈനിൽ ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കി, ഡിജിറ്റലി ഫോട്ടോ അപ്ലോഡ് ചെയ്തു, അക്കൗണ്ട് നമ്പർ ലഭിച്ചു, വെർച്യുൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് ലഭിച്ചു.
- MINIMUM BALANCE ആയി പണം സൂക്ഷിക്കേണ്ടി വന്നില്ല, വെർച്യുൽ ഡെബിറ്റ് കാർഡ് ആയതിനാൽ കാർഡ് ഫീസും നൽകേണ്ടി വന്നില്ല (ഒരു വർഷത്തേക്ക് 199 രൂപയും ടാക്സും നൽകിയാൽ ഫിസിക്കൽ കാർഡ് ലഭിക്കാനുള്ള സൗകര്യവും അവർ നൽകി)
- വളരെ സ്മാർട്ടും, സുരക്ഷിതവുമായ 811 മൊബൈൽ ആപ്പിലൂടെ എല്ലാ ബാങ്കിങ് സേവനങ്ങളും ഉപയോഗിക്കാൻ കഴിഞ്ഞു.
എന്റെ ബാങ്കിങ്ങിലെ 13 വർഷങ്ങൾ, "DIGITAL INDIA" ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ബാങ്കിങ് മേഖല വലിയ രീതിയിൽ തന്നെ മാറി എന്ന് പറയേണ്ടി വരും.
സ്മാർട്ട് ഫോൺ ബാങ്കായി മാറുമ്പോൾ
- ഓൺലൈൻ സേവിംഗ്സ് അക്കൗണ്ട് (OSA)
ഇന്ത്യയിലെ മുൻനിര ഓൺലൈൻ സേവിങ് അക്കൗണ്ടുകൾ
- രാജ്യത്തെ ആദ്യത്തെ ഡൗൺലോഡ് ചെയ്യാവുന്ന ഡിജിറ്റൽ ബാങ്ക് അക്കൗണ്ടാണ് കൊട്ടക് 811
- ഫിൻകെയർ 101 ആണ് പുതുതായി വന്ന സ്മോൾ ഫിനാൻസ് ബാങ്കുകളിൽ മുൻനിരയിലുള്ളത് .
- പൊതുമേഖലാ ബാങ്ക് ആയ എസ് ബി ഐ യോനോ
- വിദേശ ബാങ്കുകളിൽ ഡി ബി എസിന്റെ ഡിജി ബാങ്ക്
- പേയ്മെന്റ് ബാങ്കുകളിൽ എടുത്തു പറയേണ്ട സാന്നിധ്യം ഇന്ത്യ പോസ്റ്റ് പയ്മെന്റ്റ് ബാങ്കിന്റേതാണ്.
- ആക്സിസ് ബാങ്ക്, എച് ഡി എഫ് സി, ഐ സി ഐ സി ഐ, ഇൻഡ്സിൻഡ് തുടങ്ങിയ ബാങ്കുകളെല്ലാം ഈ മേഘലയിൽ സാന്നിധ്യം ഉറപ്പാക്കാൻ ശ്രമം തുടരുന്നു.
പൊതുമേഘലാ ബാങ്കുകളെല്ലാം തന്നെ ഓൺലൈൻ സേവിങ് അക്കൗണ്ടുകളുടെ കാര്യത്തിൽ പ്രാരംഭ ഘട്ടത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു.
ഓൺലൈൻ സേവിങ് അക്കൗണ്ടുകളുടെ സവിശേഷതകൾ
പരമ്പരാഗത സേവിംഗ്സ് അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശനിരക്കോ കുറഞ്ഞ ഫീസോ ആണ് ഓൺലൈൻ സേവിങ് അക്കൗണ്ടുകളുടെ സവിശേഷത.
മിക്ക ഓൺലൈൻ സേവിങ് അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് ഇല്ല.
ഒന്നിലധികം അക്കൗണ്ടുകൾക്കിടയിൽ എളുപ്പത്തിൽ ഫണ്ട് കൈമാറുന്നതിനായി അക്കൗണ്ട് ഉടമകൾക്ക് അവരുടെ നിലവിലുള്ള മറ്റു ബാങ്ക് അക്കൗണ്ടുകളുമായി അവരുടെ ഓൺലൈൻ സേവിങ് അക്കൗണ്ടുകളെ ലിങ്കുചെയ്യാം.
മിക്ക ഓൺലൈൻ സേവിങ് അക്കൗണ്ടുകൾക്കും എടിഎം കാർഡുകളും വാഗ്ദാനം ചെയ്യുന്നതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സേവിങ് അക്കൗണ്ടുകളിലെ ഫണ്ടുകൾ നേരിട്ട് ആക്സസ് ചെയ്യാൻ കഴിയും.
ഓൺലൈൻ സേവിങ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾക്ക് ബാങ്ക് ശാഖകൾ ഇല്ലായിരിക്കാം, കൂടാതെ ഒരു ഉപഭോക്താവ് അവരുടെ അക്കൗണ്ടിലേക്ക് ആച്ച് ട്രാൻസ്ഫർ, ചെക്ക് മെയിലിംഗ് അല്ലെങ്കിൽ നേരിട്ടുള്ള നിക്ഷേപം വഴി നിക്ഷേപിക്കാം.
മിക്ക ബാങ്കുകളും തങ്ങളുടെ ഓൺലൈൻ സേവിങ്സ് അക്കൗണ്ടിന് ഉതകുന്ന രീതിയിൽ പ്രത്യേകം മൊബൈൽ ആപ്പുകൾ തയാറാക്കിയിരുന്നു അതിലൂടെ വിവിധ റീചാർജുകൾ, ബിൽ പേയ്മെന്റ്, UPI പേയ്മെന്റ്, ഇൻഷുറൻസ്, പണം ഫിക്സഡ് ഡെപോസിറ്റിലേക്കു മാറ്റൽ തുടങ്ങി ഒട്ടനവധി സേവനങ്ങൾ ഞൊടിയിടയിൽ നടത്താൻ സാധിക്കുന്നു. അതിലൂടെ സ്മാർട്ട് ഫോണിനെ ഒരു ബ്രാഞ്ച് എന്ന രീതിയിൽ ഉപഭോക്താവിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നു.
- യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ)
ഇന്റർഫേസ് റിസർവ് ബാങ്ക് നിയന്ത്രിക്കുകയും ഒരു മൊബൈൽ പ്ലാറ്റ്ഫോമിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം പണം കൈമാറ്റം ചെയ്യാൻ സാധിക്കുന്നു.
2016 മുതൽ ആരംഭിച്ച് 37 മാസ കാലയളവിൽ 17.29 ലക്ഷം കോടി ഇടപാടുകൾ നടത്താൻ യു പി ഐ ക്കു കഴിഞ്ഞു എന്നത് ഇതിന്റെ സ്വീകാര്യതയെ എടുത്തു പറയേണ്ടതുണ്ട്.
GOOGLE PAY, PAYTM, PHONE PE, തുടങ്ങി നിരവധി പേയ്മെന്റ് ആപ്പുകളുടെ കടന്നുവരവും, ആകർഷകമായ ഓഫറുകളും യു പി ഐയേ കൂടുതൽ ജനകീയമാക്കി
- സാമ്പത്തിക മേഘലയിലെ ഗുണങ്ങൾ
ഉപഭോക്താക്കൾക്ക് സമയനഷ്ട്ടം ഒഴിവാക്കാമെന്നതും, ലോകത്തെവിടെ നിന്നും പൂർണമായും തങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കും എന്നതും വലിയ നേട്ടമാണ്.
ഇത്തരത്തിൽ ഡിജിറ്റൽ പണമിടപാടുകൾ വലിയ തോതിൽ നടക്കുമ്പോൾ കള്ളപ്പണം, കള്ളനോട്ട് തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ സർക്കാരിനും രാജ്യത്തിനും ഒരുപോലെ ഗുണകരമാവുന്നു.
- ഫോൺ ബാങ്കായി മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മേൽപ്പറഞ്ഞ പേയ്മെന്റ് രീതികളിൽ എല്ലാം തന്നെ പ്രവർത്തിക്കുന്നത് വ്യക്തികൾ നൽകുന്ന സുരക്ഷ നമ്പറുകൾ (PIN NUMBER - 3 മുതൽ 6 വരെ) മുഖേനയാണ് അതിനാൽ തന്നെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടി ഉപഭോക്താക്കൾക്ക് വന്നു ചേരുന്നു.
ബാങ്കിങ്ങിലെ രഹസ്യവിവരങ്ങൾ ഫോണിൽ തന്നെ ശേഖരിച്ചു സൂക്ഷിക്കുന്നതും, ഒരേ PIN നമ്പറുകൾ കൂടുതലായി ഉപയോഗിക്കുന്നതും സുരക്ഷിതമല്ല.
അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പലവിധ പുതു തലമുറ തട്ടിപ്പുകൾ, കൂടുതൽ സൂക്ഷ്മതയും വിവേകവും ഈ രീതിയിൽ പണം കൈമാറ്റം ചെയ്യുമ്പോൾ ചലുത്തേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുന്നു
ഓഫ്റുകളുടെ പാരമ്യത്തിൽ വിലകുറഞ്ഞതും, റൂട്ട് ചെയ്യപ്പെട്ടതുമായ ചൈനീസ് ഫോണുകളിലേക്ക് മാറുമ്പോൾ സുരക്ഷയുടെ കാര്യത്തിലും ഒരു മറു ചിന്ത നന്നായിരിക്കും.
വാൽക്കഷ്ണം
ഡിമോണിറ്റയ്സേഷന് ശേഷം എത്ര പണം തിരികെവന്നു എന്ന കണക്കുകൾ കൂട്ടിയും കുറച്ചും ഇരിക്കുന്നവർക്കുപോലും രാജ്യത്ത് ഡിജിറ്റൽ പണമിടപാടിൽ ഒരു പുതിയ വിപ്ലവത്തിന് തുടക്കമിടാൻ സാധിച്ചിരിക്കുന്നു എന്നു പറയാതിരിക്കാൻ സാധിക്കില്ല.







ഏകദേശം എല്ലാ പണമിടപാടുകളും ഡിജിറ്റലായി ചെയ്യുന്നതുകൊണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മിക്കതും പരിചിതമാണ്. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റിയ നല്ലൊരു ലേഖനം..
ReplyDeleteബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെത്തിയത്.. എഴുത്തു തുടരുക.. ആശംസകൾ