2018 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ വൈദ്യുതി ഉൽപാദനത്തിനുള്ള മൊത്തം ശേഷി 3,44,718 മെഗാവാട്ടാണ് ഇതിന്റെ 65 ശതമാനവും കൽക്കരിയും, ഗ്യാസും, ഡീസലും ഇന്ധനമാക്കി പ്രവർത്തിപ്പിക്കുന്ന താപോർജ്ജ പ്ലാന്റുകളിൽ നിന്നുള്ളതാണ്.
ലോകത്തെ മുൻ നിര വാഹന നിർമ്മാതാക്കളെല്ലാം തന്നെ തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡലുകൾ ഇന്ത്യൻ നിരത്തുകളിലെത്തിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു
കൽക്കരിയും, ഡീസലും മറ്റു ഫോസിൽ ഇന്ധനങ്ങളാലും പ്രവർത്തിപ്പിക്കുന്ന താപ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാൽ ചാർജ് ചെയ്തു ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണോ നമുക്കിപ്പോൾ വേണ്ടത്?
എലിയെ പേടിച്ചു ഇല്ലം ചുടുന്ന അവസ്ഥയിലാകില്ലേ അത് നമ്മെ ചെന്നെത്തിക്കുന്നത്.
ജല വൈദ്യുത സ്രോതസ്സുകളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടു രാജ്യത്തെ രണ്ടാമത്തെ വലിയ വൈദ്യുത സ്രോതസ്സായി പുനരുപയോഗ സ്രോതസ്സുകൾ (21%) ഉയർന്നുവന്നത് ഈ മേഖലയിൽ പ്രതീക്ഷ നിലനിർത്തുന്നു.
പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതിയുടെ ഉത്പാദനം 60 ശതമാനത്തിനു മുകളിലെത്താതെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുന്നതിൽ കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഇല്ലെന്നു പറയേണ്ടി വരും
മാത്രവുമല്ല ബാറ്ററി ചാർജ് ചെയ്തു ഉപയോഗിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഉർജ്ജനഷ്ടം വേറെയും.
സംസ്ഥാനത്തിന്റെ വലുപ്പത്തോളം തന്നെ നീണ്ട തീരദേശ മേഖലകൾ ഉൾപ്പെട്ട കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾക്ക് പുനരുപയോഗ സ്രോദസ്സുകളിൽ നിന്നുള്ള വൈദ്യുത ഉത്പാദനത്തിൽ വലിയ നേട്ടം കൈ വരിക്കാൻ സാധിക്കുന്നതാണ്.
വീടുകൾക്ക് മുകളിൽ ട്രെസ്സ് വർക്കുകൾക്കൊപ്പം സോളാർ പാനലുകൾ കൂടി ഇടം പിടിക്കേണ്ട സമയം എന്നെ അതിക്രമിച്ചിരിക്കുന്നു.
ലോകത്തെ തന്നെ ആദ്യത്തെ പൂർണ്ണമായും സോളാർ വൈദ്യുതിയാൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ നമ്മുടെ കേരളത്തിലെ നെടുമ്പാശ്ശേരി വിമാനത്താവളം ലോക ജനതക്കുതന്നെ വലിയ പ്രചോദനം നൽകപ്പെട്ട ഒന്നാണ്.
സോളാർ ഉപയോഗിക്കാൻ നിരവധി ഓപ്ഷനുകൾ ഇന്ന് രാജ്യത്തെ പല വൈദ്യുത ബോർഡുകളും നൽകുന്നു എന്നാൽ അതൊന്നും ജനങ്ങളിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്നതാണ് സത്യം.
21-ാം നൂറ്റാണ്ടിൽ ആഗോള ഉപരിതല താപനില 0.3 മുതൽ 1.7 (C വരെ) മിതമായ സാഹചര്യത്തിൽ അല്ലെങ്കിൽ 2.6 മുതൽ 4.8 (C വരെ) ഉയരാൻ സാധ്യതയുണ്ടെന്ന് നാസയുടെ ഗോഡ്ഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകത്തു കാർബൺ ഉദ്വമനം ചെയ്യുന്നതിൽ മുൻപതിയിലുള്ള രാജ്യമാണ് നമ്മുടേത്. 78% കാർബൺ സമ്പുഷ്ടമായ കൽക്കരിയുടെ ഉത്പാദകരിൽ ആറാം സ്ഥാനക്കാരായ ഇന്ത്യയിൽ 2018 ലെ കണക്കുകൾ പ്രകാരം 56.9% വൈദ്യുതിയും കൽക്കരിയിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
രാജ്യം ഊർജ്ജ ഉത്പാദനത്തിന്റെ 60 ശതമാനവും പുനരുപയോഗ സ്രോദസ്സുകളിലേക്കു മാറുകയും ഒപ്പം ഓരോ പൗരനും അവനവനാൽ ആവുന്ന രീതിയിൽ സ്വന്തം വീടിന് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും പുനരുപയോഗ സ്രോതസിന്റെ ഭാഗമാകുകയോ ചെയ്തില്ലെങ്കിൽ ബഹിരാകാശ യാത്രികർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ധരിച്ചും, സിലിണ്ടറുകളിൽ നിറച്ച വായു ശ്വസിച്ചും ജീവിക്കുന്ന ഒരു തലമുറ നമുക്ക് വിദൂരമല്ല.
ഇനി നമുക്കും നിർമ്മിക്കാം, വിൽക്കാം പ്രകൃതിയുടെ ഇന്ധനങ്ങൾ ഗ്രേറ്റാ തുൻബെർഗിനെപ്പോലെ വരും തലമുറയുടെ ജീവിതത്തിനായി, നിലനിൽപ്പിനായി ലോക രാജ്യങ്ങളോട് യാചിക്കുകയും ഒപ്പം പൊരുതുകയും ചെയ്യുന്നവർക്കായി.

ഒരുപാട് നേരുകൾ ഉള്ള എഴുത്ത്..
ReplyDeleteപക്ഷെ..നാസയും യൂ എന്നും ഉൾപ്പെടെ ഉള്ളവർ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പലതും ബയസ്ഡ് ആണ്..കിഴക്കൻ കാർക്ക് വേണ്ടി വാദിക്കുന്നവ..